- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂടത്തായി: മാധ്യമങ്ങളുടെ 'സമാന്തര' അന്വേഷണത്തിനെതിരേ പോലിസ്
പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണില്‍ വിളിച്ച് ഒരു ചാനല്‍ നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈകൊള്ളുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് 'സമാന്തര' അന്വേഷണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് റൂറല്‍ എസ്പി. പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണില്‍ വിളിച്ച് ഒരു ചാനല്‍ നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈകൊള്ളുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇത്തരം പ്രവര്‍ത്തി കേസന്വേഷണത്തെ ബാധിക്കുമെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന വാര്‍ത്താക്കുറിപ്പില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലിസിനെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.
പോലിസ് മുന്നറിയിപ്പിന്റെ പൂര്‍ണരൂപം
കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പോലിസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നും പോലിസിന് ലഭിച്ചു വരുന്നുണ്ട്.
ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ബാധിക്കുന്നതിനാലും നിയമവിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍നിന്നു പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ പോലിസില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ ഐപിഎസ് അറിയിച്ചു.
RELATED STORIES
പാലതിങ്ങല്‍ പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടി നാളെ കൊച്ചിയില്‍ നിന്ന് ...
12 July 2025 6:13 PM GMTഅജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം...
12 July 2025 5:53 PM GMTസംസ്ഥാനത്ത് നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്
12 July 2025 3:26 PM GMTമംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
12 July 2025 2:58 PM GMTപൊല്‍പ്പള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ സഹോദരങ്ങള്‍ ...
12 July 2025 2:32 PM GMTജെഎസ്കെയ്ക്ക് അനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്; പേര് ഉള്‍പ്പെടെ റീ...
12 July 2025 2:23 PM GMT