Sub Lead

കൂടത്തായ് കൂട്ടക്കൊലപാതകം: ഷാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; എത്തിയത് ബസ്സില്‍

വൈകിട്ട് ആറ് മണിയോടയാണ് വിട്ടയച്ചത്. ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇയാളെ വിട്ടയച്ചത്.

കൂടത്തായ് കൂട്ടക്കൊലപാതകം: ഷാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; എത്തിയത് ബസ്സില്‍
X
പയ്യോളി: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പോലിസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളില്‍ നിരവധി വിശദീകരണം തേടാനാണ് ഷാജുവിനെ ചോദ്യം ചെയ്തത്.രാവിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍വച്ച് ഒന്നര മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു ശേഷം വടകര എസ്പി ഓഫിസിലേക്ക് കൊണ്ട് പോയി ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

വൈകിട്ട് ആറ് മണിയോടയാണ് വിട്ടയച്ചത്. ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇയാളെ വിട്ടയച്ചത്.

ഷാജുവെത്തിയത് ബസ്സില്‍

ചോദ്യം ചെയ്യലിനായി ഷാജുവെത്തിയത് ആരുമറിയാതെ. രാവിലെ 10 മണിയോടെയാണ് ഷാജു പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫിസില്‍ എത്തുന്നത്. കൂടത്തായില്‍ നിന്ന് ബസ് കയറി കൊയിലാണ്ടിയില്‍ എത്തിശേഷം പയ്യോളി ബസ്റ്റാന്റില്‍ ഇറങ്ങി ഡിവൈഎസ്പി ഓഫിസിലേക്ക് നടന്ന് വരുകയായിരുന്നു.

മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക്

കൂടത്തായിയില്‍ അടക്കം ചെയ്ത കല്ലറയില്‍ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചതായി റൂറല്‍ എസ്പി കെ ജി സൈമണ്‍ അറിയിച്ചു. വിശദമായ രാസപരിശോധനയ്ക്കാണ് ഇവ വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തില്‍ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പോലിസിന്റെ പക്കല്‍ ആധികാരി തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ മണ്ണിലഴുകിയാല്‍ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാന്‍ പോലിസ് തീരുമാനിച്ചത്.

മൂന്ന് പേര്‍ക്ക് എല്ലാം അറിയാമെന്ന് ജോളി

എല്ലാ കൊലപാതകങ്ങളെക്കുറിച്ചും തനിക്കൊപ്പം ഷാജുവിനും ഷാജുവിന്റെ അച്ഛന്‍ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കി. ഷാജുവും ഇക്കാര്യം പോലിസിനോട് സമ്മതിച്ചെന്നാണ് റിപോര്‍ട്ടുകള്‍.

ജോളിയുടെ മുന്‍ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ ഈ മൂന്ന് പേര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ജോളിയുടെയും ഷാജുവിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ സക്കറിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണിപ്പോള്‍.

Next Story

RELATED STORIES

Share it