Top

You Searched For "koodathai"

കൂടത്തായി: പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

27 Feb 2020 1:31 AM GMT
ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

കൂടത്തായി: മൂന്നാമത്തെ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും

22 Jan 2020 9:51 AM GMT
ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ബ്രഡ്ഡില്‍ സയനൈഡ് നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.

കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍

1 Jan 2020 11:28 AM GMT
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കൂടത്തായി: അന്നമ്മയ്ക്ക് വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ച് വിജയിച്ചശേഷം

23 Nov 2019 9:57 AM GMT
നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്ന് ആര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് എല്ലാ കൊലപാതകങ്ങളിലും ഈ ശൈലി സ്വീകരിക്കാന്‍ ജോളിക്ക് പ്രചോദനമായതെതെന്നാണ് അന്വേഷണസംഘം പറയുന്നത്.

കൂടത്തായി കേസില്‍ നാലാം പ്രതി മനോജ് കുമാറിനെ അറസ്റ്റ് ചെയ്തു

22 Nov 2019 5:14 PM GMT
വ്യാജരേഖ ചമക്കല്‍, വഞ്ചന, വ്യാജരേഖ ഒര്‍ജിനലായി ഉയോഗിക്കല്‍ 465, 468, 471 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കൂടത്തായി: ജോളിയുടെ സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

22 Nov 2019 4:17 AM GMT
കേസിലെ മുഖ്യപ്രതി ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയാണ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുക.

പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തി; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നു ജോളി

15 Oct 2019 2:49 AM GMT
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രിയില്‍ പോലിസിന്റെ തെളിവെടുപ്പ്. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന.

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

14 Oct 2019 4:58 PM GMT
കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനായി ഡോ.ദിവ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഫോറന്‍സിക് സംഘത്തെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പര: റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി

14 Oct 2019 1:30 AM GMT
ഇന്ന് പുലര്‍ച്ചെ നാലിന് യുഎസില്‍ നിന്ന് ദുബയി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.

കൂടത്തായി കൊലപാതക പരമ്പര: എന്‍ഐടി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു വിട്ടയച്ചു

11 Oct 2019 1:56 AM GMT
പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇരുന്ന് ജോളി സെല്‍ഫി എടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൂടത്തായി കൊലപാതക പരമ്പര: ജോളിയെയും കൂട്ടു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ക്രൈംബ്രാഞ്ച്

10 Oct 2019 2:14 AM GMT
താമരശ്ശേരി കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ജോളി മറ്റൊരു പെണ്‍കുട്ടിക്കും രണ്ട് തവണ വിഷം കൊടുത്തു; കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പെണ്‍കുട്ടികളെ

9 Oct 2019 11:30 AM GMT
മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍, ജയശ്രീയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സിലിയുടെ ബന്ധുക്കള്‍

8 Oct 2019 3:42 PM GMT
തിങ്കളാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്തപ്പോള്‍ സിലിയുടെ ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് ജോളിയെ വിവാഹം ചെയ്തതെന്നും തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.

കൂടത്തായി കേസ്: അന്വേഷണ സംഘം വിപുലീകരിക്കും

8 Oct 2019 8:00 AM GMT
മൃതദേഹങ്ങളുടെ ട്രേസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും.

കൂടത്തായ് കൂട്ടക്കൊലപാതകം: ഷാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; എത്തിയത് ബസ്സില്‍

7 Oct 2019 3:11 PM GMT
വൈകിട്ട് ആറ് മണിയോടയാണ് വിട്ടയച്ചത്. ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇയാളെ വിട്ടയച്ചത്.

കുറ്റസമ്മതവുമായി ഷാജു;ഭാര്യയേയും കുട്ടിയേയും കൊല്ലാന്‍ സാഹചര്യം ഒരുക്കി നല്‍കി

7 Oct 2019 10:07 AM GMT
കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ കൊലപാതകങ്ങളില്‍ ഷാജുവിനുള്ള പങ്കാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്ക്?, ക്രൈംബ്രാഞ്ച് മരിച്ചയാളുടെ വീട്ടിലെത്തി

7 Oct 2019 9:56 AM GMT
കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണമാണ് ഇപ്പോള്‍ സംശയത്തിലായിരിക്കുന്നത്.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

7 Oct 2019 9:07 AM GMT
രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ റിമാന്‍ഡില്‍

5 Oct 2019 7:13 PM GMT
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും.

ആറ് കൊലപാതകങ്ങള്‍; ഓരോ കൊലയ്ക്ക് പിന്നിലും വ്യത്യസ്ത കാരണങ്ങള്‍, ഇല്ലാതാക്കിയത് മാര്‍ഗതടസ്സം നിന്നവരെ

5 Oct 2019 4:49 PM GMT
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ആദ്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഭര്‍ത്തൃമാതാവായ അന്നമ്മ തോമസിന്റെ കൊലപാതകമാണ്. 2002 ആഗസ്ത് 22നാണ് റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് മരിക്കുന്നത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനുശേഷം കുഴഞ്ഞുവീണായിരുന്നു ഇവരുടെ മരണം.
Share it