ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്പ്പണം തട്ടിയെടുത്ത സംഭവം: ഒന്പതുപേര് കസ്റ്റഡിയില്
കുഴല്പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തില് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്ഡിഎഫ് രംഗത്തുവന്നിരുന്നു

തൃശൂര്: കൊടകരയില് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്പ്പണം തട്ടിയെടുത്ത സംഭവത്തില് ഒന്പതുപേര് കസ്റ്റഡിയില്. കുഴല്പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പണം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര് പോലിസില് നല്കിയിയ പരാതിയില് പറയുന്നത്.
ചാലക്കുടി ഡിവൈഎസ്പി ജിജിമോനാണ് കേസിന്റെ അന്വേഷണ ചുമതല. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില് മൂന്നിന് പുലര്ച്ചെ ദേശീയ പാതയില് കൊടകരയില് വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി.
എന്നാല്, പോലിസ് അന്വേഷണത്തില് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവര്ന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.
കുഴല്പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തില് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്ഡിഎഫ് രംഗത്തുവന്നിരുന്നു. സമാനമായ സംഭവം പാലക്കാടും നടന്നിട്ടുണ്ടെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് ചൂണ്ടിക്കാട്ടിയിരുന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും ഉത്തരേന്ത്യന് മോഡലില് കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന് നടത്തിയ ശ്രമം ഗൗരവമായി കാണണണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ ട്രെയിനിൽ കടത്താൻ ശ്രമം; പാലക്കാട് രണ്ട്...
11 Aug 2022 12:23 PM GMTതൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ആലി മുസ്ല്യാർ നൽകിയ അഭിമുഖം കണ്ടെത്തി
11 Aug 2022 12:11 PM GMTയുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യപുരസ്കാരം കവി കെ സച്ചിദാനന്ദന്
11 Aug 2022 11:58 AM GMTലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം, മോദിയെ ഫാഷിസ്റ്റെന്ന് വിളിക്കാത്ത ഏക...
11 Aug 2022 11:51 AM GMTനിതീഷ് കുമാര് ആഗസ്ത് 24നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
11 Aug 2022 11:46 AM GMT'ഇഡി' ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശത്രു സംഹാരായുധം: റോയ് അറയ്ക്കല്
11 Aug 2022 11:45 AM GMT