കൊച്ചി മെട്രോ: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്

നിലവിലുള്ള ഓഫര്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മെട്രോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്

കൊച്ചി മെട്രോ: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്. ഇരുപത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 30 വരെയാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് നല്‍കിയിരിക്കുന്നത.തൈക്കൂടം വരെയുളള സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഈ മാസം 18 വരെ 50 ശതമാനം നിരക്കില്‍ യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ഓഫര്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മെട്രോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.റെക്കോര്‍ഡ് യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചമെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. ഇതാദ്യമായാണ് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.


RELATED STORIES

Share it
Top