Sub Lead

കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് കെ കെ രമ; പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് കെ കെ രമ; പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി
X
കോഴിക്കോട്: വടകരയില്‍ കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ജയിക്കാമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് കെ കെ രമയും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാന്‍ അര്‍ഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പിആര്‍ ജോലികള്‍ക്കായി ഈ സര്‍ക്കാര്‍ 1000 കോടി ചെലവഴിക്കുന്നുവെന്നാണ് ആക്ഷേപം. ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ ആശയ പ്രതിസന്ധിയുണ്ട്. തരം പോലെ നിലപാട് മാറ്റുകയാണ്. കടംകപള്ളി സുരേന്ദ്രനെതിരേ പല രേഖകളും തന്റെ കൈയിലുണ്ട്. ഇവ പുറത്ത് വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സപീക്കര്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാര്‍ട്ടിയാണിതെന്ന് ഓര്‍മ്മ വേണം. മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജന്‍സികളുടെ പിഴവാണ്. എന്ത് കൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. മുഖ്യമന്ത്രിയുമായി പരസ്യസംവാദനത്തിന് തയ്യാറാണ്. മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സഹായം കിട്ടാത്തതില്‍ സങ്കടമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ആവേശമാണിപ്പോള്‍ പ്രചാരണ രംഗത്തുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

KK Rema says no dispute with Congress; Mullappally says support is unconditional

Next Story

RELATED STORIES

Share it