Big stories

കൊറോണ: സൗദിയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്

കൊറോണ: സൗദിയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്
X

റിയാദ്: കൊറോണ(കോവിഡ്-19) ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. വൈറസ് നിയന്ത്രിക്കുന്നതിനും വ്യാപനം തടയാനുള്ള ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയെ കൂടാതെ സ്വിസ് കോണ്‍ഫെഡറേഷന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുദാന്‍, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാത്രമല്ല, സൗദി അറേബ്യയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ വാണിജ്യ, ചരക്ക് ഗതാഗതത്തിനു തടസ്സമില്ല. മാത്രമല്ല, മാനുഷികവും അസാധാരണവുമായ കേസുകള്‍ക്കും ഇളവ് അനുവദിക്കും.

പൗരന്‍മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള നടപടിയുടെ ഭാഗമായാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സൗദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it