മണല്‍ക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂര്‍ റേഞ്ചിലെ ഏഴു പോലിസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു
കണ്ണൂര്‍: മണല്‍ക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിക്കുകയും പോലിസ് നീക്കങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതിന് കണ്ണൂര്‍ റേഞ്ചിലെ ഏഴ് പോലിസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. രണ്ട് ഗ്രേഡ് എ എസ് ഐ മാര്‍ക്കും അഞ്ചു സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കുമെതിരേയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ (കണ്ണൂര്‍ സിറ്റി), ഷിബിന്‍ എം വൈ (കോഴിക്കോട് റൂറല്‍), അബ്ദുള്‍ റഷീദ് ടി.എം (കാസര്‍ഗോഡ്), ഷെജീര്‍ വി എ (കണ്ണൂര്‍ റൂറല്‍), ഹരികൃഷ്ണന്‍ ബി (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലിസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. മണല്‍ക്കടത്ത് സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനും മുതിര്‍ന്ന പോലിസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഗുണ്ടാസംഘങ്ങളുമായും മണല്‍ക്കടത്ത് സംഘങ്ങളുമായും ബന്ധം പുലര്‍ത്തിയ മംഗലപുരം സ്‌റ്റേഷനിലെ 31 പോലിസുകാരെ സ്ഥലംമാറ്റിയിരുന്നു.
RELATED STORIES
മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി ...
27 April 2024 6:20 PM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT