Sub Lead

സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ ധൂര്‍ത്ത്; മന്ത്രിമാരുടെ ഓഫിസ് മോടികൂട്ടാന്‍ ചെലവിട്ടത് 80 ലക്ഷം

മുഖ്യമന്ത്രിയുടെയും മന്ത്രി എ സി മൊയ്തീന്റെയും ഓഫിസ് നവീകരിക്കാന്‍ 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടിരിക്കുന്നത്.മഹാപ്രളയത്തിന്റെ കെടുതിയില്‍നിന്ന് കരകയറാനായി നവകേരള നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ കേരളം ഒന്നടങ്കം ശ്രമിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ആഡംബരച്ചെലവ്.

സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ ധൂര്‍ത്ത്; മന്ത്രിമാരുടെ ഓഫിസ് മോടികൂട്ടാന്‍ ചെലവിട്ടത് 80 ലക്ഷം
X

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെ ഓഫിസ് മോടികൂട്ടുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രി എ സി മൊയ്തീന്റെയും ഓഫിസ് നവീകരിക്കാന്‍ 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടിരിക്കുന്നത്.മഹാപ്രളയത്തിന്റെ കെടുതിയില്‍നിന്ന് കരകയറാനായി നവകേരള നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ കേരളം ഒന്നടങ്കം ശ്രമിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ആഡംബരച്ചെലവ്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ സി മൊയ്തീന്റെയും ഓഫിസുകളാണുണ്ടായിരുന്നത്. മൊയ്തീനെ അനക്‌സ് വണ്ണിലേക്ക് മാറ്റി ആ ഓഫിസുകൂടി മുഖ്യമന്ത്രിയുടെ ഓഫിസിനായി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയും ഓഫിസ് സ്റ്റാഫും മാത്രമാണ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലുള്ളത്. ഓഫിസുകള്‍ നവീകരിക്കാനായി പൊതുഖജനാവില്‍നിന്നാണ് 80 ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫിസ് നവീകരിക്കാന്‍ മാത്രം ചെലവാക്കിയത് 39 ലക്ഷം രൂപയാണ്.

മൊയ്തീന് വേണ്ടി അനക്‌സ് വണ്ണില്‍ തയ്യാറാക്കിയ മുറിയിലെ ഇലക്ട്രിക് ജോലികളുടെ ചെലവ് 12.5 ലക്ഷം. സിവില്‍ ജോലിക്ക് 27,97,000 രൂപയും ചെലവഴിച്ചുവെന്നാണ് കണക്കുകള്‍.ഡല്‍ഹി കേരള ഹൗസില്‍ സ്‌പെഷ്യല്‍ ഓഫിസറായുള്ള എ സമ്പത്തിന്റെയും ഹൈക്കോടതി കേസുകളുടെ മേല്‍നോട്ടത്തിനായുള്ള ലെയ്‌സണ്‍ ഓഫിസറായി വേലപ്പന്‍നായരുടെയും നിയമനങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത് സംബന്ധിച്ച പുതിയ വിവരം പുറത്തുവരുന്നത്. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന് 45 ലക്ഷം രൂപ അനുവദിച്ചതും അടുത്തിടെയാണ്.

Next Story

RELATED STORIES

Share it