Sub Lead

പോലിസ് സ്‌റ്റേഷനില്‍ അക്രമം; കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍

കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പോലിസ് പിടിയിലായത്. പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ ക്ലീറ്റസ് സ്‌റ്റേഷനിലെ കസേരകള്‍ അടിച്ചു തകര്‍ത്തെന്നാണ് കേസ്.

പോലിസ് സ്‌റ്റേഷനില്‍ അക്രമം; കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍
X

കൊല്ലം: കിഴക്കേകല്ലട പോലിസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പോലിസ് പിടിയിലായത്. പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ ക്ലീറ്റസ് സ്‌റ്റേഷനിലെ കസേരകള്‍ അടിച്ചു തകര്‍ത്തെന്നാണ് കേസ്.

ഇന്ധനവില വര്‍ധനവിനെതിരെ ചിറ്റുമലയില്‍ ക്ലീറ്റസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയില്‍ സമരം നടത്തിയതിന് പോലിസ് ക്ലീറ്റസുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഗംഗാധരന്‍ തമ്പിയുടെ ആസൂത്രിത ശ്രമാണ് കേസിന് പിന്നിലെന്നാണ് ക്ലീറ്റസ് ആരോപിച്ചത്.

ഗാംഗാധരന്‍ തമ്പിയുടെ വീടിനു മുമ്പിലെത്തി ഭീഷണി മുഴക്കിയ ഇയാളെ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് സ്‌റ്റേഷനിലും പ്രതി പ്രശ്‌നമുണ്ടാക്കിയത്. പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലിസ് പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമെതിരേയാണ് കേസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ക്ലീറ്റസ് സിപിഐ വിട്ട് കേരള കോണ്‍ഗ്രസില്‍ എത്തിയയാളാണ്.

Next Story

RELATED STORIES

Share it