Sub Lead

തൃശൂര്‍ പത്മജക്ക് നഷ്ടപ്പെട്ടത് 946 വോട്ടിന്; സുരേഷ് ഗോപി മൂന്നാംസ്ഥാനത്ത്

തൃശൂര്‍ പത്മജക്ക് നഷ്ടപ്പെട്ടത് 946 വോട്ടിന്; സുരേഷ് ഗോപി മൂന്നാംസ്ഥാനത്ത്
X

തൃശൂര്‍: ശക്തമായ ത്രികോണ മല്‍സരം അരങ്ങേറിയ തൃശൂര്‍ മണ്ഡലത്തില്‍ നേരിയ വോട്ടിന് പരാജയം രുചിച്ച് പത്മജ വേണുഗോപാല്‍. ഇടതുതരംഗത്തില്‍ ലീഡറുടെ രണ്ട് മക്കളും പരാജയപ്പെട്ടു. തൃശൂരില്‍ അവസാന നിമിഷം വരേ പൊരുതി നിന്ന് പത്മജ വേണുഗോപാല്‍ 946 വോട്ടിനാണ് സിപിഐയുടെ പി ബാലചന്ദ്രനോട് പരാജയപ്പെട്ടത്.

വിജയം ആവര്‍ത്തിച്ച് മണ്ഡലം നിലനില്‍ത്തിയ സിപിഐയുടെ പി ബാലചന്ദ്രന്‍ 44263 വോട്ട് നേടിയപ്പോള്‍ പത്മജ വേണുഗോപാല്‍ 43317 വോട്ടുകളുമായി തൊട്ടുപിറകിലെത്തി. തൃശൂര്‍ എനിക്ക് തരണം എന്നാവശ്യപ്പെട്ട് താര പരിവേശത്തോടെ എത്തിയ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ ലീഡ് നില നിര്‍ത്തിയ സുരേഷ് ഗോപി 40457 വോട്ടാണ് നേടാനായത്.

Next Story

RELATED STORIES

Share it