Sub Lead

രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കൂടി തടവില്‍; കശ്മീരില്‍ ഒരാഴ്ചക്കിടെ ജയിലിലായത് അഞ്ചുപേര്‍

ഫോട്ടോ ജേര്‍ണലിസ്റ്റ് മുഖ്താര്‍ സഹൂര്‍, എഡിറ്റര്‍ സല്‍മാന്‍ ഷാ, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് സുഹൈല്‍ ദാര്‍, ഫ്രീലാന്‍സ് ജേണലിസ്റ്റ് സജാദ് ഗുല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മജിദ് ഹൈദരി എന്നിവരെ ഒരാഴ്ചയ്ക്കുള്ളില്‍ തടഞ്ഞുവയ്ക്കുകയോ പോലിസ് വിളിപ്പിക്കുകയോ ചെയ്തുവെന്ന്പറയപ്പെടുന്നു.

രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കൂടി തടവില്‍; കശ്മീരില്‍ ഒരാഴ്ചക്കിടെ ജയിലിലായത് അഞ്ചുപേര്‍
X

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ നിന്നുള്ള രണ്ട് കശ്മീരി മാധ്യമപ്രവര്‍ത്തകരെ വ്യാഴാഴ്ച ക്രിമിനല്‍ നടപടി ചട്ടം (CrPC) സെക്ഷന്‍ 107 പ്രകാരം ജില്ലാ ജയിലിലടച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അഴിക്കകത്താക്കിയിരിക്കുന്നത്. സിവിലിയന്‍ കാലപാതകങ്ങളെ തുടര്‍ന്ന് താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഇവരുടെ അറസ്റ്റും തടവും.

മാധ്യമപ്രവര്‍ത്തകരായ സല്‍മാന്‍ ഷായും സുഹൈല്‍ ദാറും ദി കാശ്മീരിയത്ത് പോര്‍ട്ടലുമായി ബന്ധമുള്ളവരാണെന്ന്് പറയപ്പെടുന്നു. പോര്‍ട്ടല്‍ പരതിയതനുസരിച്ച് സുഹൈല്‍ ദാറിനെ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം ഒക്ടോബര്‍ 08 ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 12 ന് കശ്മീരിയത്തിന്റെ എഡിറ്റര്‍ സല്‍മാന്‍ ഷായെയും തടങ്കലിലായി.

ഫോട്ടോ ജേര്‍ണലിസ്റ്റ് മുഖ്താര്‍ സഹൂര്‍, എഡിറ്റര്‍ സല്‍മാന്‍ ഷാ, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് സുഹൈല്‍ ദാര്‍, ഫ്രീലാന്‍സ് ജേണലിസ്റ്റ് സജാദ് ഗുല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മജിദ് ഹൈദരി എന്നിവരെ ഒരാഴ്ചയ്ക്കുള്ളില്‍ തടഞ്ഞുവയ്ക്കുകയോ പോലിസ് വിളിപ്പിക്കുകയോ ചെയ്തുവെന്ന് ് പറയപ്പെടുന്നു..ജമ്മു കശ്മീര്‍ പോലിസ് തന്നെ തടഞ്ഞുവെച്ചതായും പീഡിപ്പിച്ചതായും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാജിദ് ഹൈദരി വ്യാഴാഴ്ച ആരോപിച്ചിരുന്നു.

'2021 ഒക്ടോബര്‍ 13 ന് അകാരണമായി ജമ്മു കശ്മീര്‍ പോലിസ് എന്നെ വിളിച്ച് ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ശ്രീനഗറിലെ തടങ്കല്‍ കേന്ദ്രം വിഘടനവാദികളെ ചോദ്യം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്,' ഹൈദരി ട്വിറ്ററില്‍ കുറിച്ചു.

ബിബിസിയില്‍ സ്ട്രിംഗറായി ജോലി ചെയ്യുന്ന മുഖ്താര്‍ സഹൂറിനെ ഒക്ടോബര്‍ 13 അര്‍ദ്ധരാത്രിയോടെ വീട്ടില്‍ നിന്ന് പിടികൂടി രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. അധികാരികളുടെ ഭീഷണിയില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ പ്രകോപിതരാണ്.

'അനന്ത്‌നാഗില്‍ മാധ്യമപ്രവര്‍ത്തകരായ സല്‍മാന്‍ ഷാ, സുഹൈല്‍ ദാര്‍ എന്നിവരെ പോലിസ് തടഞ്ഞുവെച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങളോട് പറയട്ടെ? അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരു മാധ്യമപ്രവര്‍ത്തകനും ഒരു നിയമവും ലംഘിച്ചിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്'. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ യൂസഫ് ജമീല്‍ ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും സുഹൈല്‍ ദര്‍ തടവിലായതായി ദി കശ്മീരിയത്തിന്റെ ട്യുരറ്റര്‍ എഡിറ്റര്‍ ഖാസി ഷിബ്ലി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ ശിക്ഷാ ന ിയമം സെക്ഷന്‍ 505 പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 2020 മെയ് 08 ന് 25 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 'ഷിബ്ലി ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള റെയ്ഡ്, ഒളിഞ്ഞുനോട്ടം, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള വേദനാജനകമായ അനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു വസ്തുതാന്വേഷണ ടീമിനെ അയയ്ക്കണമെന്ന് കഴിഞ്ഞ മാസം, മുന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനായി ജമ്മു കശ്മീരിലുള്ള മൂന്ന് അംഗങ്ങളുള്ള വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it