Latest News

വെറും വെടിനിർത്തൽ മാത്രമല്ല, യുദ്ധം അവസാനിക്കുമെന്ന ഉറപ്പ് വേണം : അബ്ബാസ് അരാഗ്ചി

വെറും വെടിനിർത്തൽ മാത്രമല്ല, യുദ്ധം അവസാനിക്കുമെന്ന ഉറപ്പ് വേണം : അബ്ബാസ് അരാഗ്ചി
X

ഇറാൻ: യുദ്ധം അവസാനിപ്പിക്കാൻ വെറുമൊരു വെടിനിർത്തൽ പര്യാപ്തമല്ലെന്നും അത് പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

"ഈ യുദ്ധം നമ്മുടേതല്ല , അത് നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. യുഎസുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഞങ്ങൾ ആക്രമിക്കപ്പെട്ടത്, ഇത് തികച്ചും നിയമവിരുദ്ധമാണ്" ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു.

ഇറാൻ എന്ത് ചെയ്താലും അത് സ്വയം പ്രതിരോധത്തിനാണെന്നും, ആവശ്യമുള്ളിടത്തോളം കാലം അത് സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഈ യുദ്ധം പൂർണ്ണമായും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it