Latest News

ഹോർമുസ് പാത അടച്ചിട്ടില്ല, ഞങ്ങളോട് സംസാരിക്കുന്നവർക്ക് ഞങ്ങൾ വഴിമാറി കൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ഹോർമുസ് പാത അടച്ചിട്ടില്ല, ഞങ്ങളോട് സംസാരിക്കുന്നവർക്ക് ഞങ്ങൾ വഴിമാറി കൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
X

തെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും ഇറാനെ സമീപിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് സുരക്ഷിതമായ വഴിയൊരുക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

"ഈ വഴി ഞങ്ങൾ അടച്ചിട്ടില്ല. ഇത് തുറന്നിട്ടിരിക്കുകയാണ് . ഞങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് വേണ്ടി മാത്രമേ ഇത് അടച്ചിട്ടുള്ളൂ," അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് സാധാരണഗതിയിൽ കടന്നുപോകാൻ കഴിയുമെന്ന് അരാഗ്ചി വ്യക്തമാക്കി, എന്നാൽ ഇതിനായി അവർക്ക് തെഹ്‌റാനുമായി സംസാരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it