Latest News

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അമേരിക്കൻ മലയാളി കുറ്റക്കാരൻ

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അമേരിക്കൻ മലയാളി കുറ്റക്കാരൻ
X

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ട് ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെപി ജോർജ് കുറ്റക്കാരനെന്ന് കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജോർജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തന്റെ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിൽ കൂടുതൽ സ്വകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തെന്നും വ്യക്തിഗത ചെലവുകൾക്ക് ഈ പണം ഉപയോഗിച്ചുവെന്നുമാണ് പ്രോസിക്യൂട്ടർമാരുടെ വാദം.

വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും ഹാജരാക്കി. കൈമാറ്റം ധനകാര്യ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ജോർജിന്റെ വ്യക്തിപരമായ നേട്ടത്തിനാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

Next Story

RELATED STORIES

Share it