World

വൈറല്‍ ബ്ലാക്ക്ഔട്ട് ചലഞ്ചില്‍ ഒമ്പതുവയസുകാരി മരിച്ചു

വൈറല്‍ ബ്ലാക്ക്ഔട്ട് ചലഞ്ചില്‍ ഒമ്പതുവയസുകാരി മരിച്ചു
X

ടെക്‌സാസ്: സോഷ്യല്‍ മീഡിയയില്‍ വൈറലായ അപകടകരമായ ഒരു ചലഞ്ചില്‍ 9 വയസുകാരിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശ്വാസം മുട്ടിക്കുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചിനിടെയാണ് ടെക്സാസ് സ്വദേശിയായ ജാക്ലിന്‍ കയെ ബ്ലാക്ക് വെല്‍ എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴുത്തില്‍ ചരട് ചുറ്റിയ നിലയില്‍ ഫെബ്രുവരി മൂന്നിനാണ് കുട്ടിയെ കണ്ടെത്തുന്നത്. ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തുന്നതാണ് ഈ ചലഞ്ച്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പ്രധാനമായും ഈ ചലഞ്ചിന്റെ ഭാഗമാകുന്നത്. ശ്വാസം പിടിച്ചുവെച്ച് ഒക്സിജന്‍ കിട്ടാതെ ബോധം കെടുന്നതാണ് ചലഞ്ച്.

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ഔട്ട് വിഡിയോ ചെയ്യുന്നതിന്റെ വിഡിയോ ജാക്ലിന്‍ കണ്ടിരുന്നു. ഇത് മുത്തശ്ശിയെ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇത് അനുകരിക്കരുതെന്നും അപകടമാണെന്നും മുത്തശ്ശി ഉപദേശിച്ചിരുന്നു. സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് പുറത്ത് കളിക്കാനിറങ്ങിയ ജാക്ലിന്‍ ചലഞ്ച് ചെയ്തു നോക്കുകയായിരുന്നു. അമ്മ വന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ ചരട് കെട്ടിയ നിലയില്‍ കുട്ടിയെ കാണുന്നത്. ഉടനെ മകള്‍ക്ക് സിപിആര്‍ നല്‍കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മകള്‍ മരിച്ച് ഒരു മാസത്തിന് ശേഷമാണ് ചലഞ്ചിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി ജാക്ലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. അത് തമാശയായി കാണരുതെന്നും കളിയല്ല എന്നുമാണ് അവര്‍ പറഞ്ഞത്.



Next Story

RELATED STORIES

Share it