- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് യുവാവിനെ പ്രണയിച്ചു; സവർണ യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി
കേസിൽ യുവതിയുടെ പിതാവും പ്രായപൂർത്തിയാകാത്ത പിതൃസഹോദരനടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിന് സവർണ യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. കർണാടകയിലെ രാമഗനാഗ്ര ജില്ലയിലാണ് സംഭവം. കേസിൽ യുവതിയുടെ പിതാവും പ്രായപൂർത്തിയാകാത്ത പിതൃസഹോദരനടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
യുവതിയെ കാണാനില്ലെന്ന പേരിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ജാതി കൊലപാതക സംഭവമായി മാറിയെന്നും പോലിസ് പറഞ്ഞു. ഉയർന്ന ജാതിക്കാരായ വോകാലിഗ സമുദായത്തിൽ പെട്ടതും മഗഡി താലൂക്കിലെ ബെട്ടടഹള്ളി ഗ്രാമത്തിൽ താമസിക്കുന്നതുമായ ഹേമലത (19), ദലിത് വിഭാഗത്തിൽ നിന്നുള്ള പുനീഥുമായി പ്രണയത്തിലായിരുന്നു.
ഒക്ടോബർ 9ന് ബികോം വിദ്യാർഥിനിയായ കാണാതായ മകളെക്കുറിച്ച് പിതാവ് കൃഷ്ണപ്പ പരാതി നൽകിയിരുന്നു. അടുത്ത ദിവസം കൃഷ്ണപ്പയുടെ സഹോദരന്റെ കൃഷിയിടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒക്ടോബർ എട്ടിന് മൂന്നുപേരും ഹേമലതയെ കൊന്ന് മൃതദേഹം ഫാമിൽ കുഴിച്ചിട്ടു. അടുത്ത ദിവസം കൃഷ്ണപ്പ പോലിസിൽ കാണാതായതായി പരാതി നൽകുകയായിരുന്നു.
എന്നിരുന്നാലും, പുനീഥും സുഹൃത്തുക്കളും ചേർന്ന് യുവതി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാരോപിച്ച് ഹേമലതയുടെ കുടുംബാംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഒക്ടോബർ 10 ന് മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. ഹേമലതയുടെ മാതാപിതാക്കൾ ദുഖിക്കുന്നതായി കണ്ടില്ലെന്നും. കാണ്മാനില്ലെന്ന പരാതി നൽകിയത് 24 മണിക്കൂർ കഴിഞ്ഞാണെന്നും പോലിസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















