Sub Lead

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വീണ്ടും തിരിച്ചടി; കര്‍ണാടകയില്‍ രണ്ടു പേര്‍ കൂടി രാജി നല്‍കി

കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. രണ്ടു പേരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വീണ്ടും തിരിച്ചടി; കര്‍ണാടകയില്‍ രണ്ടു പേര്‍ കൂടി രാജി നല്‍കി
X

ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ടു എംഎല്‍എമാര്‍ കൂടി രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. രണ്ടു പേരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇതോടെ രാജിവെച്ചവരുടെ എണ്ണം 16 ആയി. വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കി തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ്, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത്. ഇത് സഖ്യസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയ പതിമൂന്നുപേരില്‍ എട്ടുപേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തിരുന്നു. സ്പീക്കറുടെ നിലപാടിനെതിരേ ബിജെപി മുന്നോട്ട് വന്നിരുന്നു. കൂടാതെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരേ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. കോടതിയുടെ അടിയന്തരപരിഗണന ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്. ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ബിജെപി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

നേരത്തെ, കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്.

എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പോലിസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു.

Next Story

RELATED STORIES

Share it