- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി
വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഭരണത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ താത്പര്യമില്ലെന്നും എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയിയുള്ള 16 എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരുമാണ് രാജിക്കത്ത് നല്‍കിയത്.
വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടിയിലും തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുകയാണ്. സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. ചൊവ്വാഴ്ച കേസില്‍ വാദം തുടരും.സുപ്രിം കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്പീക്കറുടേതെന്ന് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.
സുപ്രിം കോടതിക്ക് തന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ്, എംഎല്‍എമാരെ കണ്ട ശേഷം സ്പീക്കര്‍ സ്വീകരിച്ചതന്ന് റോത്തഗി ആരോപിച്ചു.രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു വേണമെങ്കില്‍ രണ്ടു ദിവസം എടുക്കാമെന്നും എന്നാല്‍ ഈ കാലയളവില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ പാടില്ലെന്നും റോത്തഗി പറഞ്ഞു. സ്പീക്കര്‍ രാജിയില്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അതിനെ കോടതിയലക്ഷ്യമായി കാണണമെന്ന് റോത്തഗി ആവശ്യപ്പെട്ടു.
അയോഗ്യത ഒഴിവാക്കാനുള്ള തന്ത്രമാണ് രാജിയെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. രാജി സ്വമേധയാ ഉള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്കുണ്ട്. നിയമസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രിം കോടതിക്ക് വിധി പുറപ്പെടുവിക്കാനാവില്ല. അയോഗ്യതയുടെ കാര്യത്തില്‍ ഇത്ര സമയത്തിനുള്ളില്‍ ഇന്ന രീതിയില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നു സുപ്രിം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു.
ഇക്കാര്യത്തില്‍ ഇടപെടാനുള്ള കോടതിയുടെ അധികാരത്തെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ധവാന്‍ സിങ്വിയോടു ചോദിച്ചു. കോടതി കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണ് നിങ്ങളുടെ നിലപാട് കോടതിയെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് സിങ്വി മറുപടി നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















