കോണ്ഗ്രസ് ഒരു കുടുംബത്തിന്റെയല്ല; നേതൃ മാറ്റം വേണമെന്ന് കപില് സിബല്; ജി23 നേതാക്കളുടെ വിശാലയോഗം നാളെ

ന്യൂഡല്ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില് സിബല്. കൂട്ടത്തോല്വി അത്ഭുതപ്പെടുത്തിയില്ലെന്ന് കപില് സിബല് പറഞ്ഞു. എട്ട് വര്ഷമായി നടത്താത്ത ചിന്തന് ശിബിര് ഇപ്പോള് നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തന് ശിബിര് നടക്കേണ്ടിയിരുന്നത്. കോണ്ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല. രാഹുല് ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന് രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില് സിബല് ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം. അല്ലാതെ പരിഷ്ക്കാര നടപടികള് കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപില് സിബല് തുറന്നടിച്ചു.
ഇതിനിടെ കോണ്ഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാളെ വിശാല യോഗം ചേരാന് തീരുമാനിച്ചിട്ടുണ്ട്.
വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കള്ക്കും ക്ഷണമുണ്ട്. സംഘടനാ ജനറല് സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള് പരിഗണിക്കാമെന്ന ഉറപ്പില് ഗ്രൂപ്പ് 23 നേതാക്കള് പ്രവര്ത്തക സമിതി യോഗത്തില് പ്രതിഷേധിച്ചിരുന്നില്ല.
RELATED STORIES
തിരഞ്ഞെടുപ്പില് വിജയിച്ചത് സ്ത്രീകള്; സത്യപ്രതിജ്ഞ...
8 Aug 2022 9:13 AM GMTനിതീഷ് കുമാർ ബിജെപിയെ കൈവിടുമോ?
8 Aug 2022 8:32 AM GMTഇസ്രായേൽ നരനായാട്ട്; 6 കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു
7 Aug 2022 11:51 AM GMTമോദിയുടെ പ്രതിജ്ഞ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
7 Aug 2022 11:49 AM GMTത്രിവര്ണ പതാകകൊണ്ട് അഴുക്കു ചാല് മറയ്ക്കുന്ന യുപി
7 Aug 2022 8:38 AM GMT'ഡല്ഹി സൂഫി സമ്മേളനത്തിന് ഒളി അജണ്ട' |THEJAS NEWS
7 Aug 2022 5:33 AM GMT