Sub Lead

കാറില്‍ തീ കൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമം; യുവാവ് മരിച്ചു

കാറില്‍ തീ കൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമം; യുവാവ് മരിച്ചു
X

മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറില്‍ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയേയും മൂന്ന് മക്കളേയും കാറിലിരുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കുടുംബം വാഹനത്തില്‍ ഇരിക്കെ പെട്രോള്‍ ഒഴിച്ച് സജീര്‍ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. മരണകാരണം വ്യക്തമാക്കുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ സൂക്ഷിച്ച രണ്ട് ക്യാനുകള്‍ വാഹനത്തിനകത്ത് കണ്ടെത്തി.

Next Story

RELATED STORIES

Share it