Sub Lead

കാസര്‍കോഡ് കൊല നടത്തിയത് കണ്ണൂരില്‍ നിന്നെത്തിയ സിപിഎം ക്വട്ടേഷന്‍ സംഘം?

കാസര്‍കോഡ് കൊല നടത്തിയത് കണ്ണൂരില്‍ നിന്നെത്തിയ സിപിഎം ക്വട്ടേഷന്‍ സംഘം?
X
കൊല്ലപ്പെട്ട കൃപേഷിന്റെ ഒറ്റമുറി വീട്‌

കാസര്‍കോഡ്: കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ കണ്ണൂരില്‍ നിന്നെത്തിയ സിപിഎം സംഘമെന്ന് സൂചന. പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തില്‍ ഞായറാഴ്ച, കൊല്ലപ്പെട്ട ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂര്‍ റജിസ്‌ട്രേഷന്‍ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. സംഘാടകര്‍ക്കു പരിചയമില്ലാത്ത ഈ അജ്ഞാത സംഘം ആരാണെന്ന അന്വേഷണത്തിലാണ് പോലിസ്.

സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവര്‍ക്കു ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടില്‍ പോയി വസ്ത്രം മാറിയ ശേഷമാണു മടങ്ങിയതെന്നും സൂചനകളുണ്ട്. ഈ സമയം സിപിഎം പ്രാദേശിക നേതാവിന്റെ മകന്‍ ഈ വീടിനടുത്തുകൂടി ബൈക്കില്‍ അമിത വേഗത്തില്‍ പോയതും അന്വേഷിക്കുന്നുണ്ട്.

സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 4 ഫോണുകളാണു സംഭവ സ്ഥലത്തു നിന്നു പൊലിസ് കണ്ടെത്തിയത്. ഇതില്‍ രണ്ടെണ്ണം ശരത്‌ലാലിന്റെയും ഒരെണ്ണം കൃപേഷിന്റെയുമാണെന്നു തിരിച്ചറിഞ്ഞു. ബാക്കിയുള്ള ഒരു മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം

അതേ സമയം, കൊല്ലപ്പെട്ട രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടുകളാണുള്ളത്. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റ്റീമീറ്റര്‍ നീളത്തിലുള്ള പരിക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരിക്കും മരണ കാരണമായി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്നു പൊലിസിനു കൈമാറും.

റോഡരികില്‍ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയില്‍ രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്. 150 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് കൃപേഷിനെ കണ്ടെത്തിയത്. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നു കരുതുന്നു.

Next Story

RELATED STORIES

Share it