Sub Lead

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍; 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് പത്രിക പുതുക്കി നല്‍കുന്നത്.

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍;  243 കേസുണ്ടെന്ന് സര്‍ക്കാര്‍;  കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും
X

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും. തന്റെ പേരില്‍ ഇരുപത് കേസുകളുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് പത്രിക പുതുക്കി നല്‍കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു ഉയര്‍ന്നു വന്നാല്‍ പത്രിക തള്ളാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനെതിരേ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് സുരേന്ദ്രനെതിരെ 243 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയേറെ കേസുകളുള്ളതായി സുരേന്ദ്രന് നോട്ടീസ് ലഭിക്കാത്തതാണു കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണു സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്.

ക്രിമിനല്‍ കേസുളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബിജെപി നീക്കം. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. സംഭവം പ്രചാരണത്തില്‍ ഒരു വിഷയമായി ഉയര്‍ത്താനും ബിജെപി നീക്കം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it