Sub Lead

''വീണ്ടും വീണ്ടും പറയുന്നു; പ്രതിരോധം മാത്രമേ നീതി കൊണ്ടുവരൂ''; ഇസ്രായേലിന്റെ വെടിനിര്‍ത്തലിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റംസി ബറൂദ്

വീണ്ടും വീണ്ടും പറയുന്നു; പ്രതിരോധം മാത്രമേ നീതി കൊണ്ടുവരൂ; ഇസ്രായേലിന്റെ വെടിനിര്‍ത്തലിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റംസി ബറൂദ്
X
ഗസ സിറ്റി: മുസ് ലിംകളുടെ പുണ്യമാസമായ റമദാനിലെ പുണ്യരാവില്‍ പുണ്യനഗരമായ ബൈത്തുല്‍ മുഖദ്ദിസില്‍ നിന്നു തുടങ്ങി നൂറുകണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്ത ശേഷം ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡോ. റംസി ബറൂദ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫലസ്തീനികളെ പുകഴ്ത്തി രംഗത്തെത്തിയത്. ഫലസ്തീനികളുടെ പ്രതിരോധം ഒരു വലിയ വിജയം നേടിയിരിക്കുന്നു. അഭിമാനകരമായതും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധമായ വിജയം. കളി നിയമങ്ങള്‍ മാറിയെന്ന് ഇസ്രായേല്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നത് ഇതാദ്യമാണ്. മിക്കവാറും എന്നെന്നേക്കുമായി, അധിനിവേശ ഫലസ്തീനിലെ രാഷ്ട്രീയ ഫലങ്ങള്‍ നിര്‍ണയിക്കുക ഇനിമേല്‍ ഒരേയൊരു കക്ഷിയല്ല.

ഈ തിരിച്ചറിവിന്റെയും ഇസ്രായേലി തോല്‍വിയുടെയും അനന്തരഫലങ്ങള്‍ പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായുള്ള കൂട്ടായ പോരാട്ടത്തില്‍ മാത്രമല്ല, ഫലസ്തീനുമായും ഫലസ്തീനികളുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിന്റെ സ്വഭാവത്തിലും വ്യാപ്തിയിലും ഭാഷയിലും വരെ പ്രകടമാവു. ഞങ്ങള്‍ ഇത് ഒരു ദശലക്ഷം തവണ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഇത് വീണ്ടും വീണ്ടും പറയുന്നു. എന്നാല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ. 'സുമൂദ്' മാത്രം, 'മുഖാവമ' മാത്രം, പ്രതിരോധത്തിലൂടെ മാത്രമേ ഫലസ്തീനില്‍ നീതിയും സ്വാതന്ത്ര്യവും ലഭിക്കുകയുള്ളൂ. മറ്റൊന്നും പ്രശ്‌നമേയല്ല, മറ്റൊന്നിനും പ്രാധാന്യവുമില്ലെന്നും റംസി ബറൂദ് വ്യക്തമാക്കി.

ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും ഫലസ്തീന്‍ ക്രോണിക്കിളിന്റെ പത്രാധിപരുമാണ് ഡോ. റംസി ബറൂദി. മിഡില്‍ ഈസ്റ്റ് ഐയിലെ കണ്‍സള്‍ട്ടന്റാണ്. അന്താരാഷ്ട്രതലത്തില്‍ സിന്‍ഡിക്കേറ്റഡ് കോളമിസ്റ്റ്, മീഡിയ കണ്‍സള്‍ട്ടന്റ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Journalist Ramzy Baroud about Israewl's cease fire

Next Story

RELATED STORIES

Share it