Sub Lead

രണ്ടില ചിഹ്നം ഇല്ല; കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്ന് ജോസ് ടോം

കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി.

രണ്ടില ചിഹ്നം ഇല്ല; കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്ന് ജോസ് ടോം
X

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി. ഇതോടെ പാലാ മണ്ഡലത്തില്‍ രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി. കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.

കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി. എന്നാല്‍, സ്വതന്ത്രനായാലും കേരളാ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് ജോസ് ടോം പ്രതികരിച്ചു. കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോണ്‍ഗ്രസിനകത്ത് നടന്നത്. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് പോരടിക്കുന്നത് വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് വരണാധികാരിയുടെ തീരുമാനം വന്നത്.




Next Story

RELATED STORIES

Share it