Sub Lead

ഇറാനെതിരേ വന്‍ പടയൊരുക്കം; യുഎസിനൊപ്പം ബ്രിട്ടീഷ് സൈന്യവും ഗള്‍ഫിലേക്ക്; പിടിച്ചെടുത്ത എണ്ണടാങ്കര്‍ മോചിപ്പിച്ചെന്ന് ഇറാന്‍

സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള സൈനിക ശ്രമങ്ങളില്‍ പങ്കാളിയാവുന്നത് പരിഗണനയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി കഴിഞ്ഞു.

ഇറാനെതിരേ വന്‍ പടയൊരുക്കം; യുഎസിനൊപ്പം ബ്രിട്ടീഷ് സൈന്യവും ഗള്‍ഫിലേക്ക്; പിടിച്ചെടുത്ത എണ്ണടാങ്കര്‍ മോചിപ്പിച്ചെന്ന് ഇറാന്‍
X

ലണ്ടന്‍: ഗള്‍ഫില്‍ യുഎസ് നേതൃത്വത്തില്‍ വന്‍ പടയൊരുക്കം. യുഎസ് സൈന്യത്തിനു പിന്നാലെ ബ്രിട്ടനും സൈന്യത്തെ ഗള്‍ഫിലേക്ക് അയക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള സൈനിക ശ്രമങ്ങളില്‍ പങ്കാളിയാവുന്നത് പരിഗണനയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി കഴിഞ്ഞു.

ഈ മാസാദ്യം സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് നേതൃത്വത്തില്‍ പടയൊരുക്കം ശക്തമാക്കിയത്. ഗള്‍ഫിലെ സൗഹൃദരാജ്യങ്ങളായ സൗദിയുടെയും യുഎഇയുടെയും സുരക്ഷ പരിഗണിച്ചാണ് കൂടുതല്‍ പട്ടാളക്കാരെ ഗള്‍ഫിലേക്ക് അയക്കാന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയത്. പിന്നാലെയാണ് ബ്രിട്ടനും പിന്തുണയുമായെത്തിയത്. യുഎന്‍ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

അതിനിടെ അതേസമയം, ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പല്‍ മോചിപ്പിച്ചു. സൗദിയോ അമേരിക്കയോ ആവശ്യപ്പെട്ടാല്‍ ഗള്‍ഫില്‍ ഉടന്‍ ഇടപെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ എന്ന പേരില്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് അയച്ചിരുന്നു. തൊട്ടുപിന്നാലെ ബ്രിട്ടനും അയച്ചിരുന്നു. അമേരിക്കയുടെ രണ്ടും ബ്രിട്ടന്റെ മൂന്നും യുദ്ധ കപ്പലുകളാണ് ഇറാന്‍ തീരത്തുള്ളത്.

അതേസമയം, വിദേശ സൈനികര്‍ മേഖല വിട്ടുപോകണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. ഇറാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ അറിയാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതിനിടെ, ഇറാന്‍ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് പതാക വഹിച്ച സ്വീഡിഷ് ഉടമസ്ഥതയിലുള്ള സ്റ്റെനാ ഇംപേരോ വിട്ടയച്ചതായി ഇറാന്‍. അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ പിടിച്ചെടുത്ത കപ്പല്‍ രണ്ടു മാസത്തിനു ശേഷമാണ് മോചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it