Sub Lead

ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭം: ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു

അടുത്തിടെ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ നൂറുകണക്കിന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് നടപടി.

ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭം: ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു
X

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തെതുടര്‍ന്ന് ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്‌റ്റേഷനുകള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ. അടുത്തിടെ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ നൂറുകണക്കിന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് നടപടി.

പോലിസുമായി ചര്‍ച്ച ചെയ്താണ് സ്റ്റേഷനുകള്‍ അടച്ചിട്ടതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ട്വീറ്റ് ചെയ്തു. ട്രെയിനുകള്‍ ഇവിടെ നിര്‍ത്തില്ലെന്നും ഈ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിട്ടതായും ഡിഎംആര്‍സി അറിയിച്ചു.

ഇന്ന് ഉച്ചയോടെ 50 ഓളം ജെഎന്‍യു വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫീസ് വര്‍ധനവിനെതിരേ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്ലക്കാര്‍ഡുകളുമേന്തി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ എംപിമാരോട് അഭ്യര്‍ഥിക്കാനുള്ള മാര്‍ഗമാണ് മാര്‍ച്ച് എന്ന് വിദ്യാര്‍ഥി സംഘടന വ്യക്തമാക്കി.

ഇതിനെതിരേ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും ജെഎന്‍യു കാംപസിനു ചുറ്റുമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ദക്ഷിണ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ശവകുടീരത്തിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് റാലി തടഞ്ഞു. ഒരു സംഘം ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസുമായി ഏറ്റുമുട്ടലുണ്ടായി.

Next Story

RELATED STORIES

Share it