Sub Lead

ക്രമക്കേടുകൾ വ്യാപകം കേരളത്തിലെ ജൻ ഔഷധി കേന്ദ്രങ്ങൾ പൂട്ടുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 44 സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നോഡല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ജനറികിനൊപ്പം ബ്രാന്‍ഡഡ് മരുന്നുകളും വിറ്റെന്ന് ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ക്രമക്കേടുകൾ വ്യാപകം കേരളത്തിലെ ജൻ ഔഷധി കേന്ദ്രങ്ങൾ പൂട്ടുന്നു
X

എറണാകുളം: ജനറിക് മരുന്നുകളുടെ വിപണനം ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി പദ്ധതി പ്രകാരമുള്ള കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 44 സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നോഡല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ജനറികിനൊപ്പം ബ്രാന്‍ഡഡ് മരുന്നുകളും വിറ്റെന്ന് ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

എറണാകുളം ജില്ലയിലാണ് ബ്രാൻഡഡ് മരുന്ന് വില്‍ക്കുന്ന കൂടുതല്‍ സ്റ്റോറുകള്‍ കണ്ടെത്തിയതെന്ന് റിപോർട്ടുകൾ ഉണ്ട്. എറണാകുളത്തെ 12 ഷോപ്പുകള്‍ അടച്ചു പൂട്ടും. പദ്ധതിയുടെ സി ഇ ഒ സച്ചിന്‍ സിംങ് ഐആര്‍എസ് കരാര്‍ ലംഘിച്ച കടകളുടെ പട്ടിക ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 456 കടകളാണ് സംസ്ഥാനത്ത് പദ്ധതിയുമായി സഹകരിച്ചിരുന്നത്.

പദ്ധതിയുടെ ഭാഗമാകുന്ന സമയത്ത് മെഡിക്കല്‍ ഷോപ്പ് ഉടമകളുമായി കരാറുണ്ടാക്കിയിരുന്നു. ജന ഔഷധിയുടെ മരുന്നുകള്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളുവെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ. പരിശോധന നടത്തിയപ്പോളാണ് വിവിധ ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. ജന ഔഷധിയിലൂടെ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് മരുന്നുകള്‍ ഈ കടകള്‍ വഴി വില്‍ക്കുന്നതെന്ന് അധികൃതർ പറയുന്നു.

Next Story

RELATED STORIES

Share it