വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത; ഫലസ്തീനിയായ 16കാരിയെ വെടിവച്ച് കൊന്നു
കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് റോഡിലെ അല്‍സായിം ചെക്‌പോയന്റിലാണ് സംഭവം.

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത. 16കാരിയായ ഫലസ്തീന്‍ വിദ്യാര്‍ഥിനിയെ സയണിസ്റ്റ് സൈന്യം വെടിവച്ച് കൊന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് റോഡിലെ അല്‍സായിം ചെക്‌പോയന്റിലാണ് സംഭവം. അവളുടെ സ്‌കൂളില്‍ ബാഗില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് സംശിച്ചാണ് സൈന്യം വെടിയുതിര്‍ത്തത്.
എന്നാല്‍, പഠനാവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങളല്ലാതെ മറ്റൊന്നും ബാഗില്‍നിന്നു കണ്ടെത്താനായില്ല.ചെക്‌പോയന്റില്‍ വിന്യസിച്ച സൈന്യം പ്രകോപനമില്ലാതെ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം, കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.വെടിവയ്പില്‍ ഗുരുത പരിക്കേറ്റ പെണ്‍കുട്ടി മിനുറ്റകള്‍ക്കകം മരണത്തിനു കീഴടങ്ങി. എന്നാല്‍, ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT