Sub Lead

യുഎസ് സൈന്യത്തെ തുരത്തി എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള നീക്കം തകര്‍ത്തതായി ഇറാന്‍

ഇറാന്റെ എണ്ണ മോഷ്ടിക്കാനാണ് യുഎസ് ശ്രമിച്ചതെന്നാണ് ആരോപണം. ഒമാന്‍ കടലില്‍വെച്ചാണ് അമേരിക്കന്‍ സേനയെ വിജയകരമായി തുരത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് സൈന്യത്തെ തുരത്തി എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള നീക്കം തകര്‍ത്തതായി ഇറാന്‍
X

തെഹ്‌റാന്‍: തങ്ങളുടെ എണ്ണയുമായി പോവുകയായിരുന്ന കൂറ്റന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള യുഎസ് സേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഇറാന്‍. പ്രസ് ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, സംഭവം നടന്ന തീയതിയോ കപ്പല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തിന്റെയോ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ലോക ശക്തികളുമായുള്ള ഇറാന്റെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ മന്ദീഭവിച്ച് നില്‍ക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ശ്രമം ഇറാന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കപ്പല്‍ ഇപ്പോള്‍ ഇറാനിയന്‍ കടലില്‍ തിരിച്ചെത്തിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ മോഷ്ടിക്കാനാണ് യുഎസ് ശ്രമിച്ചതെന്നാണ് ആരോപണം. ഒമാന്‍ കടലില്‍വെച്ചാണ് അമേരിക്കന്‍ സേനയെ വിജയകരമായി തുരത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

'ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന ഒരു ടാങ്കര്‍ അമേരിക്ക തടഞ്ഞുനിര്‍ത്തുകയും അതിലെ ചരക്ക് മറ്റൊരു ടാങ്കറിലേക്ക് മാറ്റുകയും അത് ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുകയും ചെയ്തു'-റിപോര്‍ട്ട് പറയുന്നു. എന്നാല്‍, 'ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നാവികസേന പിന്നീട് വ്യോമ പിന്തുണയോടെ ടാങ്കര്‍ പിടിച്ചെടുത്തതായി' കപ്പലിന്റെ വിശദാംശങ്ങള്‍ സൂചിപ്പിക്കാതെ അധികൃതര്‍ വ്യക്തമാക്കി.

യുഎസ് സേന വീണ്ടും ഒരു യുദ്ധക്കപ്പലും നിരവധി ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ടാങ്കര്‍ കടന്നുപോകുന്നത് തടയാന്‍ ശ്രമിച്ചു, പക്ഷേ വീണ്ടും പരാജയപ്പെട്ടു. ടാങ്കര്‍ ഇപ്പോള്‍ ഇറാനിയന്‍ അതിര്‍ത്തിയിലാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2015ലെ ആണവ കരാര്‍ പ്രകാരം, ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പകരമായി വാഷിംഗ്ടണ്‍ ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം നീക്കിയിരുന്നു.എന്നാല്‍ 2018ല്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ ഉപേക്ഷിക്കുകയും ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുകയുമായിരുന്നു.

Next Story

RELATED STORIES

Share it