Sub Lead

ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി

ഇറാന്റെ എണ്ണക്കയറ്റുമതിക്കുള്ള ഉപരോധം നീക്കാന്‍ കരാറിലെ കക്ഷികള്‍ തയാറായില്ലങ്കില്‍ സമ്പുഷ്ടീക യുറേനിയത്തിന്റെ ഉത്പാദനം രണ്ട് മാസത്തിനകം ഇറാന്‍ വര്‍ധിപ്പിക്കുംമെന്നും റൂഹാനി അറിയിച്ചു.

ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി
X

തെഹ്‌റാന്‍: 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. കരാരില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറിയതെന്ന് പ്രസിഡന്റെ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇറാന്റെ എണ്ണക്കയറ്റുമതിക്കുള്ള ഉപരോധം നീക്കാന്‍ കരാറിലെ കക്ഷികള്‍ തയാറായില്ലങ്കില്‍ സമ്പുഷ്ടീക യുറേനിയത്തിന്റെ ഉത്പാദനം രണ്ട് മാസത്തിനകം ഇറാന്‍ വര്‍ധിപ്പിക്കുംമെന്നും റൂഹാനി അറിയിച്ചു.

കരാര്‍ പ്രകാരമുള്ള സമ്പുഷ്ടീകയുറേനിയത്തിന്റെഉത്പാദനസംമ്പത്തിച്ച നിയന്ത്രണങ്ങള്‍ ഇനി ഇറാന്‍ പാലിക്കില്ലെന്നും റൂഹാനി അറിയിച്ചു. അണവായുധ നിര്‍മാണത്തിലെ പ്രധാന ഘടകമാണ് സമ്പുഷ്ടീക യുറേനിയം. 2015ല്‍ ബറാക് ഒബാമ സര്‍ക്കാര്‍ ഒപ്പുവെച്ച ആണവ കരാറില്‍ അമേരിക്കക്കൊപ്പം ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളെല്ലാം ഒപ്പുവെച്ചിരുന്നു എന്നാല്‍ ട്രംപ് അധിക്കാരത്തില്‍ വന്നതോടെ കരാര്‍ ഏകപക്ഷീയമായി പിന്മാറി.കരാര്‍ വ്യവസ്ഥയില്‍ ഇറാന് അളവില്‍ കവിഞ്ഞ് സഹായം കിട്ടുനുണ്ടനെയിരുന്നു ആക്ഷേപം. ലോകരാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങുന്നതും ട്രംപ് വിലക്കിയിരുന്നു. ലോകരാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങുന്നത് ട്രംപ് വിലക്കിയിരുന്നു.

കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ, യു.എസ് ഉപരോധത്തില്‍ നിന്ന് ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ല. ഈ നിലയില്‍ കരാര്‍ മുന്നോട്ടിപോവാന്‍ കഴിയില്ലന്ന് കാണിച്ചാണ് റൂഹാനി പിന്മാറ്റം അറിയിച്ചത്. അതിനിടെ, യാതൊരു കാരണവകാരണവശാലും ഇറാനെ ആണവശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രതികരിച്ചു.

Next Story

RELATED STORIES

Share it