മോഷ്ടിച്ച വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍; യുഎഇയില്‍ വിദേശി യുവതി അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഗൃഹനാഥയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

ദുബയ്: മോഷ്ടിച്ച വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിദേശി യുവതി അറസ്റ്റില്‍. ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥയുടെ വസ്ത്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഗൃഹനാഥയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.
26 വയസുകാരനായ യുഎഇ പൗരന്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നതിനിടെയാണ് തന്റെ ഭാര്യയുടെ വസ്ത്രങ്ങളണിഞ്ഞുള്ള വീട്ടു ജോലിക്കാരിയുടെ ഫോട്ടോകള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവാവ് ഇക്കാര്യം ഭാര്യയെ അറിയിച്ചു. പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങള്‍ തന്റേത് തന്നെയെന്ന് ഭാര്യയും തിരിച്ചറിഞ്ഞു.
27 വയസുകാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയുടെ മുറി പരിശോധിച്ചപ്പോള്‍ അവരുടെ കാണാതായ വസ്ത്രങ്ങളും ഹാന്റ് ബാഗും ലിപ്സ്റ്റിക്കും ഷൂസുകളും കണ്ടെത്തുകയായിരുന്നു. 500 ദിര്‍ഹത്തിന്റെ സാധനങ്ങളാണ് വീട്ടുജോലിക്കാരി മോഷ്ടിച്ചത്. പരാതി നല്‍കിയതോടെ പോലിസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. വീട്ടിലെ ബെഡ്‌റൂമില്‍ നിന്ന് താന്‍ സാധനങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസില്‍ ജനുവരി 27ന് കോടതി വിധി പറയും.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT