Sub Lead

അര്‍ബുദത്തെ അതിജീവിക്കാന്‍ പ്രചോദിപ്പിച്ച നന്ദു മഹാദേവ ഒടുവില്‍ മരണത്തിനു കീഴടങ്ങി

അര്‍ബുദത്തെ അതിജീവിക്കാന്‍ പ്രചോദിപ്പിച്ച നന്ദു മഹാദേവ ഒടുവില്‍ മരണത്തിനു കീഴടങ്ങി
X

കോഴിക്കോട്: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ ചിരിയിലൂടെ അതിജീവിക്കാന്‍ പ്രചോദനം നല്‍കിയ തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ ഒടുവില്‍ മരണത്തിനു കീഴടങ്ങി. 27 വയസ്സായിരുന്നു. കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലിരിക്കൊ ഇന്ന് പുലര്‍ച്ചെ നാലേടെയാണ് അന്ത്യം. നാലു വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.

കാന്‍സര്‍ ബാധിച്ച് അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമ്പോഴും സാമൂഹിക മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങള്‍ നല്‍കി കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് നന്ദു പ്രിയങ്കരനായത്. അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം-കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്റ് സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ നന്ദുവിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. നന്ദുവിന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണു പങ്കുവച്ചിരുന്നത്.

Inspired to survive the cancer, Nandu Mahadeva finally succumbed to death

Next Story

RELATED STORIES

Share it