- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുധാകരന്റേത് വർഗീയ ജൽപനം: ഐഎൻഎൽ

കോഴിക്കോട്: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ ശക്തികൾ തുടരുന്ന കലാപനീക്കങ്ങളെ വെള്ളപൂശാനും കഴിഞ്ഞ നാലുമാസമായി അങ്ങേയറ്റത്തെ സംയമനത്തോടെ ജനാധിപത്യപരമായി വിഷയം കൈകാര്യം ചെയ്യുന്ന ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റാനും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നടത്തുന്ന വില കുറഞ്ഞ ജൽപനങ്ങൾ പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞത്തെ സംഭവവികാസങ്ങളെ കുറിച്ച സാമാന്യബുദ്ധിയും സ്വബോധവുമുള്ള ഏതൊരാൾക്കും വ്യക്തമായ ധാരണയുണ്ട്. അതിന് സുധാകരന്റെ ദുർവ്യാഖ്യാനമോ തരം താഴ്ന്ന വിശകലനമോ ആവശ്യമില്ല. തുറമുഖ വകുപ്പ് മന്ത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജൽപനങ്ങൾ ശുദ്ധ അസംബന്ധവും ജന്മനാലുള്ള വർഗീയ മനോഗതിയുടെ പ്രതിഫലനവുമാണ്. പ്രശ്നത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ആർ.എസ്.എസിന് സദാ പാദസേവ ചെയ്യുന്ന സുധാകരനിൽനിന്ന് വർത്തമാന കേരളം അന്തസ്സാർന്ന നിലപാടോ കഴമ്പുള്ളൊരു പരാമർശമോ പ്രതീക്ഷിക്കുന്നില്ല. വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതിനെ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വിപദ്കരമായ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് മറ്റു കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വ്യക്തമാക്കേണ്ടതുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി ബഹുദൂരം മുന്നോട്ടുപോയ ഈ ഘട്ടത്തിൽ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളോടൊപ്പം കോൺഗ്രസ് കൈകോർക്കുമ്പോൾ അതിന്റെ പിന്നിലെ ദുഷ്ടലാക്ക് കണ്ടെത്താൻ പ്രയാസമില്ല. വിമോചന സമരത്തിന്റെ അനാഥ േപ്രതമാണ് വിഴിഞ്ഞത്ത് അലഞ്ഞുതിരിയുന്നത്. കെ. സുധാകരനെ പോലുള്ളവരെ എളുപ്പത്തിൽ അത് പിടികൂടിയതിൽ അദ്ഭുതമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















