Sub Lead

ഇന്ത്യ-ന്യൂസിലന്റ് മല്‍സരം ഇന്ന് തുടരും; മഴ വീണ്ടും കളിക്കാന്‍ സാധ്യത

മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോക കപ്പ് ക്രിക്കറ്റ് സെമി ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്‌സ് തുടങ്ങുന്നത്.

ഇന്ത്യ-ന്യൂസിലന്റ് മല്‍സരം ഇന്ന് തുടരും; മഴ വീണ്ടും കളിക്കാന്‍ സാധ്യത
X

മാഞ്ചസ്റ്റര്‍: മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോക കപ്പ് ക്രിക്കറ്റ് സെമി ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്‌സ് തുടങ്ങുന്നത്. അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.

ഇന്ത്യയുടെ ജയം പ്രതീക്ഷിച്ചിരുന്ന മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ കാണികള്‍ക്കു മുന്നില്‍ ഇന്നലെ ജയിച്ചത് മഴയായിരുന്നു. പെയ്തും തോര്‍ന്നും വീണ്ടും പെയ്തും മഴ നന്നായി കളിച്ചു. ഒടുവില്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. ബാക്കി ഇന്നു കളിക്കാം. ഓവറുകള്‍ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീര്‍ക്കാനുള്ള ശ്രമം തോരാ മഴയില്‍ ഒലിച്ചു പോവുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലന്റ് ഇന്നിംഗ്‌സില്‍ ബാക്കിയുള്ള 23 പന്തുകള്‍ ഇന്ന് പൂര്‍ത്തിയാക്കും. 47ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് പന്തെടുക്കുക. കളി തടസ്സപ്പെടുമ്പോള്‍ 67 റണ്‍സുമായി റോസ് ടെയ്‌ലറും മൂന്ന് റണ്‍സുമായി ടോം ലാഥമായിരുന്നു ക്രീസില്‍ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും. ബാക്കിയുള്ള നാല് ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it