Sub Lead

ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി യുഎസ് ചാര സംഘടനാ മേധാവി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യത

മേയിലെ പൊതു തെരഞ്ഞെടുപ്പിലും ഹിന്ദു ദേശീയത പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമമെങ്കില്‍ രാജ്യം മറ്റൊരു വര്‍ഗീയ കലാപത്തിന് സാക്ഷ്യംവഹിക്കുമെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സിന്റെ മുന്നറിയിപ്പ്.

ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി  യുഎസ് ചാര സംഘടനാ മേധാവി;  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്  ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യത
X

വാഷിങ്ടണ്‍: രാജ്യം പൊതുതിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെ ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുമായി യുഎസ് ചാര സംഘടനാ മേധാവി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്നാണ് യുഎസ് ചാരസംഘടനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മേയിലെ പൊതു തെരഞ്ഞെടുപ്പിലും ഹിന്ദു ദേശീയത പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമമെങ്കില്‍ രാജ്യം മറ്റൊരു വര്‍ഗീയ കലാപത്തിന് സാക്ഷ്യംവഹിക്കുമെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സിന്റെ മുന്നറിയിപ്പ്.


യുഎസ് സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ വച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വര്‍ഗീയകലാപം രാജ്യത്തിനു മാത്രമല്ല ആഗോള തലത്തില്‍ തന്നെ ഭീഷണിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2019ല്‍ ലോകം നേരിടുന്ന ഭീഷണികളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഞെട്ടലുളവാക്കുന്ന പരാമര്‍ശമുളളത്. മോദി ഭരണകാലത്ത് ബിജെപി നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നും രേഖകളിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അണികളെ സജീവമാക്കാനായി പ്രാദേശിക ഹിന്ദു ദേശീയവാദി നേതാക്കള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.


വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് ഇന്ത്യന്‍ മുസ്ലിങ്ങളെ പൊതുധാരയില്‍ നിന്നും അകറ്റുമെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് മാസം വരെയെങ്കിലും പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിത്തന്നെ തുടരുമെന്നും കോട്ട്‌സ് പറയുന്നു. ഉത്തര കൊറിയയിലെ ആണവ നിരായുധീകരണം, സിറിയയിലെ ഐഎസ് പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തിലാണ് കോട്ട്‌സ് ഇക്കാര്യവും പറഞ്ഞത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവികള്‍ സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സിഐഎ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ്, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മേധാവി റോബര്‍ട്ട് ആഷ്‌ലി എന്നിവരും കോട്ട്‌സിനൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it