എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തും

കശ്മീരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യയാണ് മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങുന്നത്.

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം;  രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തും

ദില്ലി: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്മാരെ മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി. കശ്മീരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യയാണ് മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമ്പുള്ള റിപ്പബ്‌ളിക് ദിന ആഘോഷം എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും.

RELATED STORIES

Share it
Top