Sub Lead

സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളുക: പോപുലര്‍ ഫ്രണ്ട്

സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളുക: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: പൂര്‍വികര്‍ ജീവന്‍ ബലി നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ കോഴിക്കോട് യൂനിറ്റി ഹൗസിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണകൂടം രാജ്യത്തെ സാമ്രാജ്യത്വത്തിന് മുന്നില്‍ അടിയറ വെച്ച് അടിമ രാജ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാരണം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയെ തകര്‍ത്ത് കൊണ്ടിരിക്കുന്ന ഭരണകൂടമാണ് നിലവിലുള്ളത്. ആര്‍എസ്എസ്സിന്റെയും സംഘപരിവാര്‍ ശക്തികളുടേയും അജണ്ട എപ്പോഴും വിഭജനവും വെറുപ്പുമാണ്. ഭൂമിശാസ്ത്രപരമായും മതപരമായും മനസ്സുകള്‍ തമ്മിലും അവര്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുന്നു. ഈ വിഭജന രാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മത-ജാതി-രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ ജനങ്ങള്‍ ഐക്യപ്പെടണമെന്നും ഒഎംഎ സലാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it