(വീഡിയോ) ദേശീയപതാക തലകീഴായി ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്; അബദ്ധം മനസ്സിലായപ്പോള്‍ തിരിച്ചിറക്കി
തിരുവനന്തപുരം: ദേശീയപതാക തലകീഴായി ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്ത്തുന്നതിനിടേയാണ് അമളി പറ്റിയത്. പതാക പകുതി ഉയര്‍ത്തി 'ഭാരത് മാതാ കി' എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് അമളിപ്പറ്റിയത് ബോധ്യപ്പെട്ടത്. ഇതോടെ പതാക തിരിച്ചിറക്കുകായയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറമെ മുതിര് ബിജെപി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കയര്‍ കുരുങ്ങിയതാണ് പതാകി തലകീഴീക്കി ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം. എന്നാല്‍, തലകീഴാക്കി കെട്ടിയതാണ് അമളിപ്പറ്റാന് കാരണമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന ബിജെപി നേതാവുമായ അയ്യപ്പന്‍പിള്ളയെ ആദരിച്ചു. ദേശീയ പതാക തലകീഴീയി ഉയര്‍ത്തിയതിനെതിരേ കെ സുരേന്ദ്രനെതിരേ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലും ട്രോളര്‍മാര്‍ നൂറുകണക്കിന് കമ്മന്റുകളുമായി സജീവമായിട്ടുണ്ട്.
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT