Sub Lead

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതുക്കിയ സമയക്രമം ഇപ്രകാരം

ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക.

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതുക്കിയ സമയക്രമം ഇപ്രകാരം
X

പ്രതീകാത്മക ചിത്രം




തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍മാറ്റം. ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക.

നേരത്തേ 12 വരെ റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും. നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്.

ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടന്നു വരികയാണെന്നും, ഇതുവരെ 22,82,034 പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it