Sub Lead

പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ധന

പട്ടിക-ജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2018ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2020 ആയപ്പോഴേക്കും അത് അന്‍പതിനായിരത്തിലധികമായി ഉയര്‍ന്നു.

പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ധന
X
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിനു വന്നതിനു പിന്നാലെ പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ധനവെന്ന് കണക്കുകള്‍.

പട്ടിക-ജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2018ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2020 ആയപ്പോഴേക്കും അത് അന്‍പതിനായിരത്തിലധികമായി ഉയര്‍ന്നു.

2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി വര്‍ധിക്കുകയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. തെലങ്കാന എംപിമാരായ കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി (കോണ്‍ഗ്രസ്), മന്ന ശ്രീനിവാസ് റെഡ്ഡി (ടി ആര്‍ എസ്) എന്നിവരുടെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലായിരുന്നു ഇത്.

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 2018ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. 2020 ആയപ്പോഴേക്കും കേസുകളുടെ എണ്ണം അന്‍പതിനായിരത്തിലധികമായി. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇതേ കാലയളവില്‍ 6,528ല്‍നിന്ന് 8,272 ആയി ഉയര്‍ന്നു.

ഓരോ വര്‍ഷത്തെയും ആകെ കേസുകളുടെ എണ്ണം, കുറ്റപത്രം സമര്‍പ്പിച്ചത്, അന്വേഷണം തീരാനുള്ളത് എന്നിവ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ വിശദമായി പരിശോധിക്കാം.


Next Story

RELATED STORIES

Share it