Sub Lead

തബ്‌രീസ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലിസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ഉജ്ജ്വല ആദിവാസി പ്രക്ഷോഭം

ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ആദിവാസി യുവാവ് കൊല്ലപ്പെടുകയും മൂന്ന് ആദിവാസി യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലിസ് നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ പ്രക്ഷോഭം.

തബ്‌രീസ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലിസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ഉജ്ജ്വല ആദിവാസി പ്രക്ഷോഭം
X

ഗുംല: ഗോവധം ആരോപിച്ച് ജാര്‍ഖണ്ഡിലെ ജര്‍മു ഗ്രാമത്തിലെ ഒരു ആദിവാസിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ആദിവാസികള്‍ പ്രക്ഷോഭത്തില്‍. ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ആദിവാസി യുവാവ് കൊല്ലപ്പെടുകയും മൂന്ന് ആദിവാസി യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലിസ് നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ പ്രക്ഷോഭം. ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാത്ത പോലിസ് മര്‍ദനത്തിന് ഇരയായവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.


ഗുംല, റാഞ്ചി, ലതേഹര്‍ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ആദിവാസികളാണ് തിങ്കളാഴ്ച കേന്ദ്രീയ ജനസംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഗുംല ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ചത്ത പശുവിന്റെ തോലുരിഞ്ഞ ആദിവാസി യുവാവിനെ ഹിന്ദുത്വര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. 'ജയ് ശ്രീരാം, ജയ് ബജ്‌റംഗ് ബലി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പ്രകാശ് ലാക്ടയെ തല്ലിക്കൊന്നത്.


കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം ഗോവധം ആരോപിച്ച് ഇരുപത്തഞ്ചോളം ആദിവാസികളെ ഹിന്ദുത്വര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട 23 പേര്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കാളികളാണ്. ചത്ത പശുവിന്റെ മാംസം പ്രദേശത്തെ ആദിവാസികള്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇത് ഹിന്ദുത്വര്‍ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

തബ്‌രീസ് അന്‍സാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ആദിവാസികള്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്‍സാരിയുടെ കൊലപാതകം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത് പ്രക്ഷോഭത്തിന് കാരണമായിത്തീരുകയായിരുന്നു. അതേസമയം മേഖലയില്‍ പൊതു പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ആദിവാസികള്‍ക്ക് വിലക്കുണ്ടെന്ന ആരോപണവും ശക്തമാണ്.

Next Story

RELATED STORIES

Share it