Latest News

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയുമായി യുഡിഎഫ്

പുതിയ കേരളത്തെ അവതരിപ്പിക്കുമെന്ന് വി ഡി സതീശന്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയുമായി യുഡിഎഫ്
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫെബ്രുവരിയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തും. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക. നിയമസഭ സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ് അംഗങ്ങളടക്കം മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണം. ഇല്ലെങ്കില്‍ ജനം കൂടുതല്‍ വെറുക്കും. സഹകരണ സംഘങ്ങളില്‍ നിന്ന് 10,000 കോടി സര്‍ക്കാര്‍ കടമെടുക്കാന്‍ തീരുമാനിച്ചു. ബലമായി വാങ്ങാനാണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കുമെന്നും സതീശന്‍ പറഞ്ഞു.

100 സീറ്റ് ലക്ഷ്യമിട്ടുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജനുവരിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങും. ഫെബ്രുവരി ആദ്യവാരം പ്രകടനപത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരളയാത്ര നടക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും. യുഡിഫ് അടിത്തറ വിപുലീകരിക്കും, ഇപ്പോള്‍ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ആരുമായും ചര്‍ച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചര്‍ച്ച. സിപിഎമ്മുമായിട്ടോ ബിജെപിയുമായിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം? സര്‍ക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനിയല്ലേ. തിളക്കമാര്‍ന്ന വിജയം യുഡിഫ് നേടുമെന്നും സതീശന്‍ പറഞ്ഞു. തോല്‍വി ഭയന്ന് കാണിക്കുന്ന ആക്രമണം ജനങ്ങളില്‍ നിന്ന് അകറ്റും. തോറ്റെന്ന് ഇപ്പോഴും മനസിലായില്ല. തോറ്റതായി അംഗീകരിക്കാന്‍ പറ്റുന്നില്ല. തിരുത്താനും തയ്യാറല്ല. മുനമ്പത്ത് ബിജെപി തീ കത്തിക്കുമ്പോള്‍ ആളിപടരാന്‍ ഊതികൊടുത്തു സിപിഎം. സി കെ ജാനുവിന്റെ വരവും മുത്തങ്ങ സംഭവത്തിന്റെ മുറിവും തമ്മില്‍ ബന്ധമില്ല. അത് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായിപോയതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it