Sub Lead

ഡല്‍ഹിയിലെ സംഘപരിവാര ആക്രമണം: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം

ജനപ്രതിനിധി സഭയില്‍ ലേബര്‍, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരാണ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനമഴിച്ചുവിട്ടത്.

ഡല്‍ഹിയിലെ സംഘപരിവാര ആക്രമണം: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം
X

ലണ്ടന്‍: ഡല്‍ഹി ന്യൂനപക്ഷ വിഭാഗത്തിനു നേരെ സംഘ്പരിവാരം അഴിച്ചുവിട്ട അതിക്രമങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് സാമാജികര്‍. ജനപ്രതിനിധി സഭയില്‍ ലേബര്‍, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരാണ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനമഴിച്ചുവിട്ടത്. പൗരത്വ നിയമ ഭേദഗതിയെയും എംപിമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജനായ കണ്‍സര്‍വേറ്റീവ് എംപിയടക്കം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.

വ്യാപാര കരാറുകള്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കെട്ടിപ്പിടിച്ചതെന്ന് എസ്എന്‍പി എംപി ഡേവിഡ് ലിന്‍ഡന്‍ പറഞ്ഞു. വ്യാപാര കരാറുകള്‍ക്കു വേണ്ടി ലോക രാജ്യത്തലവന്മാര്‍ എത്തുമ്പോള്‍ മനുഷ്യാവകാശത്തെ അവഗണിക്കരുതെന്ന് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു. മനുഷ്യാവകാശമാണ് ബ്രിട്ടന്റെ വിദേശ നയത്തിന്റെയും കാതലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. മനുഷ്യാവകാശമില്ലാത്ത വ്യാപാര ബന്ധങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎഎയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും ബ്രിട്ടന്‍ സൂക്ഷമം നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹിയിലെ ചടങ്ങില്‍ ബ്രിട്ടീഷ് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് വ്യക്തമാക്കിയിരുന്നു. മതാടിസ്ഥാനത്തില്‍ ജനങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനെ അദ്ദേഹം അപലപിച്ചു.സിഎഎ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് ലേബര്‍ പാര്‍ട്ടി എംപിമാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.ഡല്‍ഹി കലാപത്തിന് പോലിസ് സഹായിച്ചെന്ന ബിബിസി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എംപിമാര്‍ വിമര്‍ശനമുന്നയിച്ചത്.ഡല്‍ഹി കലാപത്തില്‍ പോലിസിന്റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ വേരുകളുള്ള ബ്രിട്ടീഷ് എംപി മുഹമ്മദ് യാസീന്‍ ആരോപിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയില്‍ കക്ഷി ചേരാനുള്ള യുഎന്‍ മനുഷ്യാവകാശ സമിതിയുടെ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് തലവേദനയായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it