Sub Lead

കോണ്‍ഗ്രസിന്റെ പതനത്തിന് ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും ഓര്‍മ്മക്കുറിപ്പില്‍ പ്രണബ് മുഖര്‍ജി

കോണ്‍ഗ്രസിന്റെ പതനത്തിന് ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും  ഓര്‍മ്മക്കുറിപ്പില്‍ പ്രണബ് മുഖര്‍ജി
X

ന്യൂഡല്‍ഹി: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ഉത്തരവാദിത്തം സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമെന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്. പ്രണബ് മുഖര്‍ജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയില്‍ രുപ പബ്ലിക്കേഷന്‍സ് പുറത്തിക്കുന്ന ഓര്‍മക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍.

ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്, 2012 മുതല്‍ 17 വരെയുള്ള രാഷ്ട്രപതിക്കാലം നാലാം ഭാഗംത്തിലാണ് പ്രണബ് മുഖര്‍ജി തന്റെ നീരീക്ഷണങ്ങളും തുറന്നുപറച്ചിലുകളും നടത്തിയത്. ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിര ഗാന്ധി ഇയേഴ്‌സ്, ദ ടര്‍ബുലന്‍ഡ് ഇയേഴ്‌സ്, ദ കോയിലേഷന്‍ ഇയേഴ്‌സ് എന്നിവയാണ് നേരത്തെ, പുറത്തിറങ്ങിയ ഭാഗങ്ങള്‍.

2004ല്‍ യുപിഎ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി താന്‍ അധികാരമേല്‍ക്കുകയായിരുന്നുവെങ്കില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന കനത്ത ആഘാതം ഒഴിവാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതിയിരുന്നു. ഈ കാഴ്ചപ്പാട് ഞാന്‍ അംഗീകരിക്കുന്നില്ല, എന്നാല്‍ പ്രസിഡന്റായുളള എന്റെ സ്ഥാനാരോഹണത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടതായി ഞാന്‍ വിശ്വസിക്കുന്നു.' പ്രണബ് പറയുന്നു.

സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കില്‍, മന്‍മോഹന് ഭരണമികവ് പുറത്തെടുക്കനുംമായില്ല പ്രധാനമന്ത്രിയായിരുന്നിട്ടും, എംപിമാരുമായി മന്‍മോഹന്‍ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. 2004 ല്‍ ഞാന്‍ ധനമന്ത്രിയായിരുന്നെങ്കില്‍ 14 ലെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടുമായിരുന്നു, എന്ന് നിരീക്ഷിക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന മന്‍മോഹന്‍ സിങ്ങിനെയും നരേന്ദ്ര മോദിയെയും ആത്മകഥയില്‍ താരതമ്യം ചെയ്യുന്നുണ്ട്. 'ഭരിക്കാനുളള ധാര്‍മിക അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് രാജ്യത്തിന്റെ ആകെയുളള അവസ്ഥ. മന്‍മോഹന്‍ സിങ് സഖ്യത്തെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചു. അതേസമയം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്, സര്‍ക്കാരും നിയമസഭയും നിയമവ്യവസ്ഥയും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേടില്‍ മോദി ഏകാധിപത്യ ഭരണരീതി തനിക്ക് അനുക്കൂലമാക്കി മാറ്റി. അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ രണ്ടാംമോദി സര്‍ക്കാരില്‍ സ്ഥിതി മാറുമോ എന്നതില്‍ കണ്ടെറിയാമെന്ന് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it