പെഗാസസ്: ചോര്‍ത്തിയവരുടെ പട്ടികയില്‍ ഇമ്രാന്‍ ഖാനും അംബാസിഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഒരു ഫോണ്‍ നമ്പറും അമേരിക്കന്‍ സിഡിസി ഉദ്യോഗസ്ഥരുടെ നമ്പറുകളും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും പെഗാസസ് സ്‌പൈവയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഒരു ഫോണ്‍ നമ്പറും അമേരിക്കന്‍ സിഡിസി ഉദ്യോഗസ്ഥരുടെ നമ്പറുകളും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. പെഗാസസ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വ്യക്തമാക്കി.
ചൈന, ഇറാന്‍, അഫ്ഗാന്‍, നേപ്പാള്‍, സൗദി എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസിഡര്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരേയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത്.
ഡല്‍ഹിയിലെ യുഎസ് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിലെ രണ്ട് ഉദ്യോഗസ്ഥറുടെ നമ്പറുകളും നിരീക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബില്‍ഗേറ്റ്‌സിന്റെ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ ഇന്ത്യന്‍ മേധാവി ഹരി മേനോനും നിരീക്ഷക്കപ്പെട്ടു. മറ്റു രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പെഗാസസ് റിപ്പോര്‍ട്ടിലുണ്ടെന്നത് അതീവ ഗൗരവതരമാണ്. ഇത് കേന്ദ്രസര്‍ക്കാരിന് രാജ്യാന്തര തലത്തില്‍ കനത്ത തിരിച്ചടിയാവുമെന്നാണ് റിപോര്‍ട്ടുകള്‍.
പാകിസ്താന്റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായ ശേഷം പ്രതികരിക്കുമെന്ന് പാക് വാര്‍ത്തവിതരണ മന്ത്രി ഫവാദ് ഹുസൈന്‍ പ്രതികരിച്ചു. എന്നാല്‍ നിരീക്ഷണ സംബന്ധിച്ച റിപോര്‍ട്ടുകളോട് നയതന്ത്രപ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT