Sub Lead

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മൗലവിയെ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നടത്തിയ സംഘപരിവാര്‍ ഹര്‍ത്താലിനിടേയാണ് മദ്‌റസാ അധ്യാപകനും ബായാര്‍ പള്ളി ഇമാമുമായ കരീം മൗലവിയെ ക്രൂരമായി ആക്രമിച്ചത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം ബായാര്‍ ദര്‍ഗക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മൗലവിയെ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു
X

മംഗലാപുരം: ശബരിമല ഹര്‍ത്താലിനിടെ ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബായാര്‍ കരീം മൗലവിയെ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ഏഴിനാണ് മംഗലാപുരം യൂനിറ്റി ആശുപത്രിയിലെത്തിയ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ മൗലവിയെ സന്ദര്‍ശിച്ചത്. ഇമാമിനേയും കുടുംബത്തേയും ആശ്വാസിപ്പിച്ച ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നിയമ പോരാട്ടത്തില്‍ സര്‍വ്വ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നടത്തിയ സംഘപരിവാര്‍ ഹര്‍ത്താലിനിടേയാണ് മദ്‌റസാ അധ്യാപകനും ബായാര്‍ പള്ളി ഇമാമുമായ കരീം മൗലവിയെ ക്രൂരമായി ആക്രമിച്ചത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം ബായാര്‍ ദര്‍ഗക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതിനിടെ അതുവഴി ബൈക്കില്‍ വരുന്നതിനിടേയാണ് കരീം മൗലവിയെ ആര്‍എസ്എസ് സംഘം ആക്രമിച്ചത്. മൗലവിയെ ബൈക്കില്‍ നിന്ന് അടിച്ചു താഴെയിട്ട അക്രമികള്‍ ഇരുമ്പ് പൈപ്പ് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ മൗലവി രക്തം വാര്‍ന്ന് ഏറെ നേരെ റോഡില്‍ കിടന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം സമീപത്തുള്ള ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംസാര ശേഷി പോലും നഷ്ടപ്പെട്ട ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ കരീം മൗലവി സുഖം പ്രപിച്ച് വരുന്നതായി ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it