സഹോദരിയുമായി അവിഹിതബന്ധം; സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി
അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛന്‍ പവന്‍രാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

ഇടുക്കി: വണ്ടന്‍മേടില്‍ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടന്‍മേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛന്‍ പവന്‍രാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.
പ്രവീണിനെ പോലിസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ പ്രതി കുറ്റസമ്മതിക്കുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.
ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോള്‍ പ്രവീണിനെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.
രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോള്‍ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്‌നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാല്‍ തമിഴ്‌നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ഇന്നുപോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയില്‍ ഹാജരാക്കും.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍...
5 Aug 2022 10:31 AM GMTമധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT