വിടാതെ പിന്തുടര്‍ന്നു ശല്ല്യം ചെയ്തു; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച വനിതാ ടെക്കി അറസ്റ്റില്‍
നഗരത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ 24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തട്ടികൊണ്ടു പോയത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് സംഭവം പുറത്തായത്.

ഹൈദരാബാദ്: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹൈദരാബാദില്‍ വനിതാ ടെക്കി അറസ്റ്റില്‍. നഗരത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ 24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തട്ടികൊണ്ടു പോയത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് സംഭവം പുറത്തായത്.
പിന്തുടര്‍ന്നു തുടര്‍ച്ചയായി ശല്ല്യം ചെയ്ത 23കാരനായ വി സായ് കുമാറിനെ പാഠംപഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതി തട്ടിക്കൊണ്ടുപോവല്‍ പ്ലാന്‍ ചെയ്തത്.ആഴ്ചകള്‍ക്ക് മുമ്പാണ് വി സായ് കുമാറും യുവതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ മൊബൈലിലും വാട്ട്‌സ് ആപ്പിലുമായി നിരന്തരം ശല്യം ചെയ്തതോടെ യുവതി നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത് അവഗണിച്ചതോടെ യുവതി തന്റെ അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ സെക്കന്തരാബാദിലുള്ള അഞ്ജാത കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി നന്നായി പെരുമാറുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ സുഹൃത്തുക്കള്‍ മാല്‍ക്കജ്ഗിരി എന്ന സ്ഥലത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് യുവാവിനെ ബൈക്കില്‍ കയറ്റി എത്തിച്ച ശേഷം വീണ്ടും മര്‍ദ്ദിച്ചു. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
സായ് കുമാറിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മര്‍ദ്ദനമെന്ന് പോലിസ് പറഞ്ഞു. യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായെന്നും ഗോപാലപുരം എസിപി അറിയിച്ചു. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ആറു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT