Sub Lead

ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; ഭാര്യയും കാമുകനും പിടിയില്‍

ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; ഭാര്യയും കാമുകനും പിടിയില്‍
X

കാസര്‍കോട്: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും പിടിയില്‍. കാസര്‍കോഡ് പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായില്‍ മരണപ്പെട്ടത്. പുലര്‍ച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിക്കുകയായിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുകള്‍ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കളോട് തൂങ്ങി മരിച്ചതാണെന്നും താനും അയല്‍വാസിയായ ഹനീഫയും ചേര്‍ന്നാണ് കട്ടിലില്‍ കിടത്തിയതെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്.

ഭാരയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനാണ് ക്വട്ടേഷന്‍ കൊലപ്പെടുത്തിയതെന്നാണു പോലിസ് കണ്ടെത്തല്‍. ഹനീഫയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഹനീഫയും ആയിശയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് കണ്ടെത്തിയത്. കര്‍ണാടക സ്വദേശികളുടെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൊലയാളികള്‍ക്കു വേണ്ടി വാതില്‍ തുറന്നുകൊടുത്തത് ആയിശയാണെന്നും കൂട്ടുപ്രതികള്‍ക്ക് 10000 രൂപ നല്‍കിയതായും പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




Next Story

RELATED STORIES

Share it